കുണ്ടംകുഴി: ഉന്നതികളിൽനിന്നുള്ള വിദ്യാർഥികൾക്ക് വിദേശ വിദ്യാഭ്യാസത്തിന് അവസരം നൽകാൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും ഇതിനകം ഉനനതികളില് നിന്ന് 81 വിദ്യാര്‍ഥികളെ 25 ലക്ഷം രൂപ വീതം നല്കി വിദേശത്തേക്കയച്ചിട്ടുണ്ടെന്നും മന്ത്രി ഒ.ആര്. കേളു പറഞ്ഞു. പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്കായുള്ള സാവിത്രിഭായ് ഫുലെ മെമ്മോറിയല്‍ ആശ്രമം സ്കൂളിനുവേണ്ടി ബേഡകം വലിയപാറയില്‍ പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്മാന് കെ. കൃഷ്ണന് ഒക്ലാവ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ഉഷ, ജില്ലാ പട്ടികവർഗ വികസന ഓഫീസര്‍ കെ.വി. രാഘവന്, അസിസ്റ്റന്റ് പട്ടികവർഗ വികസന ഓഫീസര്‍ കെ. പ്രസന്ന, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ഗോപി കുതിരക്കല്ല്, പിടിഎ പ്രസിഡന്റ് മുരളി പയ്യങ്ങാനം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, സി. രാമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.